വിക്രം കോത്താരി അറസ്റ്റില്‍

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റോട്ടോമാക് ഉടമ വിക്രം കോത്താകിയെ അറസ്റ്റ് ചെയ്തു. സിബിഐയാണ് അറസ്റ്റ് ചെയ്തത്. വായ്പാ തട്ടിപ്പ് കേസില്‍ സിബിഐ കേസ് എടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. അതേസമയം കാണ്‍പൂരിലെ കോത്താരിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് പുരോഗമിക്കുകയാണ്.
എണ്ണൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് കേസാണ് വിക്രം കോത്താരിയുടെ പേരിലുള്ളത്. ഇയാള്‍ രാജ്യം വിട്ടതായി കഴിഞ്ഞ ദിവസം മുതല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നാണ് കോത്താരി വായ്പ എടുത്തത്. എന്നാല്‍ ഒരു രൂപ പോലും ഇതുവരെ തിരിച്ചടച്ചിട്ടില്ല. ബാങ്കിങ് ചട്ടങ്ങള്‍ അട്ടിമറിച്ചാണു കോത്താരിക്ക് ഇത്രയും വലിയ തുക ബാങ്കുകള്‍ നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here