Advertisement

ഇതാണ് ഇന്ത്യയിലെ സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന റെയിൽവേ സ്‌റ്റേഷൻ

February 20, 2018
Google News 0 minutes Read
indias an all women crew railway station

ഇന്ത്യയിൽ സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന ഒരു റെയിൽവേ സ്‌റ്റേഷൻ…അത് വെറും സ്വപ്‌നമല്ല, യാഥാർത്ഥ്യമാണ്. രാജസ്ഥാനിലെ ജയ്പൂർ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനാണ് സ്ത്രീകൾ നിയന്ത്രിക്കുന്നത്.

ടിക്കറ്റ് കളക്ടർ മുതൽ സ്‌റ്റേഷൻ സൂപ്രണ്ട് വരെ, സ്റ്റേഷൻ മാസ്റ്റർ മുതൽ അന്വേഷണ കൗണ്ടർ വരെ എങ്ങും സ്ത്രീ ജീവനക്കാർ മാത്രം.

ഇവരുടെ സംരക്ഷണത്തിനായി 11 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിയമിച്ചിട്ടുണ്ട്.

indias an all women crew railway station

ട്രെയിന്റെ സഞ്ചാരപാതയുടെ അടിസ്ഥാനത്തിൽ ട്രാക്കുകളുടെ നിർണ്ണയം നടത്തുന്നത് ഉൾപ്പടെ ടിക്കറ്റ് വിതരണം, ടിക്കറ്റ് കളക്ഷൻ തുടങ്ങി സ്റ്റേഷനിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഇവിടുത്തെ 40 വനിതാ ജീവനക്കാരാണ്.

സ്ത്രീ ജീവനക്കാർ നിയന്ത്രിക്കുന്ന രാജ്യത്തെ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ എന്ന പദവി ഇനി ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനു സ്വന്തം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here