ഇത്തിക്കര പക്കിയും, കായംകുളം കൊച്ചുണ്ണിയും കൂടുതല്‍ ചിത്രങ്ങള്‍ കാണാം

മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായി എത്തുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. പ്രിയാ ആനന്ദാണ് നായിക.
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഥാപാത്രത്തിന് വേണ്ടി രൂപത്തില്‍ വലിയ മാറ്റം വരുത്തിയ നിവിന്റെ ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നത്. എന്നാല്‍ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ നിവിന്റെ ആ കുറ്റിത്തലമുടിയുള്ള ലുക്ക് മാറിയിട്ടുണ്ട്.
ഉഡുപ്പിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി നിവിന്‍ പോളി കളരി പയറ്റും കുതിര സവാരി തുടങ്ങിയ കായികാഭ്യാസങ്ങളും പഠിച്ചിരുന്നു.ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
kayamkulam kochunni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here