കുട്ടികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം; സമഗ്ര ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ നല്‍കിയ രേഖകള്‍ കാണിക്കണം. സ്‌കൂള്‍ പ്രവേശനത്തിനും ഇനി മുതല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കും. ഇക്കാര്യത്തില്‍ യാതൊരുവിധ ഇളവും നല്‍കില്ലെന്നും മന്ത്രിസഭയുടെ തീരുമാനം. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ആരോഗ്യനയത്തോട് അനുബന്ധിച്ച് വിദഗ്ധ സമിതി തയ്യാറാക്കിയ കരട് നയത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ആരോഗ്യ വകുപ്പിനെ പൊതുജനാരോഗ്യം, ക്ലിനിക്കൽ എന്നിങ്ങനെ രണ്ടായി വിഭജിക്കണമെന്നും ഇതിൽ പറയുന്നു. ഡോ. ബി. ഇക്ബാൽ ചെയർമാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. മെഡിക്കൽ റിക്രൂട്ട്മെന്‍റ് ബോർഡ് രൂപീകരിക്കണമെന്നും പരാതി പരിഹാരത്തിന് ഓംബുഡ്സ്മാൻ വേണമെന്നും നിർദേശം. ട്രാൻസ്ജെൻഡറുകൾക്ക് മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും പ്രത്യേക ക്ലിനിക്കുകൾ തുടങ്ങുമെന്നും ഇതിൽ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here