ടോയ്‌ലെറ്റിൽ ഫ്‌ളഷ് ചെയ്യുന്നത് കൊറോണ വൈറസ് പടരുന്നതിന് കാരണമായേക്കാം

ടോയ്‌ലെറ്റിൽ ഫ്‌ളഷ് ചെയ്യുന്നത് കൊറോണ വൈറസ് പടരുന്നതിന് കാരണമാകുമെന്ന് പഠനം. ചൈനയിലെയാംഗ്‌സോ സർവകലാശാലയിലാണ് ഇത് സംബന്ധിച്ച് പഠനം നടന്നിരിക്കുന്നത്.
ഫ്‌ളഷ് ചെയ്യുമ്പോൾ വെള്ളത്തുള്ളികൾ തെറിക്കുന്നതിന് കാരണമാകുമെന്നും ഇത് രോഗവ്യാപനമുണ്ടാക്കുമെന്നും ‘ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ്’ എന്ന ജേണലിൽ പറയുന്നു. നഗ്ന നേത്രങ്ങൾക്ക് കാണാൻ സാധിക്കാത്ത മനുഷ്യ വിസർജ്യത്തിന്റെ അംശങ്ങളും ഈ വെള്ളത്തിനൊപ്പം ചേർന്നിരിക്കും. ടോയ്‌ലെറ്റിലെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഈ വെള്ളം ചേർന്ന കണികകൾ അടുത്ത തവണ ഒരാൾ ഈ വായു ശ്വസിക്കുമ്പോൾ അവരുടെ അകത്ത് പ്രവേശിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. അതുകൊണ്ട് ക്ലോസറ്റിന്റെ മൂടി അടച്ചതിന് ശേഷം മാത്രമേ ഫ്‌ളഷ് ചെയ്യാവു എന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
പൊതുശചുചിമുറികൾ പലപ്പോഴും രോഗവാഹകരാകാറുണ്ടെങ്കിലും കൊവിഡ് വ്യാപനത്തിന് ഇത് കാരണമാകുമോ എന്ന കാര്യത്തിന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ശുചിമുറികളിലൂടെ കൊവിഡ് പടരുന്നതിനുള്ള സാധ്യത പൂജ്യമല്ലെന്നും എന്നാൽ എത്രമാത്രം അപകടകാരികളാണ് ഇവയെന്ന കാര്യത്തിൽ തീർച്ചയില്ലെന്നും അരിസോണ സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റ് ചാൾസ് പി ഗർബ പറയുന്നു.
Story Highlights- Flushing Toilets Can Spread Virus Says Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here