Advertisement

നരേന്ദ്ര മോഡിയുടെ അത്യാഢംബരം; വസ്തുതകള്‍ ഇവയാണ്

February 20, 2018
8 minutes Read
modi

പ്രധാനമന്ത്രിയായ മുതല്‍ വിവാദങ്ങളുടെ പിന്നാലെയാണ് നരേന്ദ്ര മോഡി. യാത്ര മുതല്‍ വേഷധാരണം മുതല്‍!!  നരേന്ദ്രമോഡിയുടെ ആഡംബര ജിവിതത്തിന്റെ നേർ ചിത്രമെന്ന നിലയിൽ പ്രചരിക്കുന്നവയുടെ സത്യാവസ്ഥ ഇതാണ്.
1. മാസശമ്പളം 1.60 ലക്ഷം രൂപ

ചുവടെയുള്ള ലിങ്കിൽ ഇത് സംബന്ധിച്ച വിവരം കാണാം ബേസിക്ക് പേ അടക്കമുള്ള സാലറി പരിഗണിച്ചാൽ 1.60 ലക്ഷമെന്നത് വസ്തുതയാണ്..!

http://www.elections.in/government/prime-minister.html#info_id8

2. ബിഎംഡബ്യു 7 സീരീസ് വാഹനം വില- അഞ്ച് കോടി

ഇത് മാത്രമല്ല മറ്റ രണ്ട് വണ്ടികള്‍ കൂടിയുണ്ട് പ്രധാനമന്ത്രിയ്ക്ക്

http://www.elections.in/government/prime-minister.html#info_id8

3. 65000 രൂപയുടെ ഐഫോണും മോവഡോ വാച്ചും

ഇതിനോടകം തന്നെ പ്രധാനമന്ത്രി ഐഫോണ്‍ ഫോണും മോവഡോ വാച്ചും ഉപയോഗിക്കുന്ന ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. 35,000മുത്ല‍ രണ്ട് ലക്ഷം വരെയാണ് ഇത്തരം മോവഡോ വാച്ചുകളുടെ വില. ഐഫോണ്‍ 6, ഐഫോണ്‍ 6s എന്നീ ഫോണുകള്‍ മോഡി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ പലപ്പോഴായി ചിത്രങ്ങളിലൂടെ തന്നെ കണ്ടതാണ്.

4. ഇറ്റാലിയൻ കണ്ണടയും,ജർമ്മൻ പേനയും

മോദിയുടെ എറ്റവും പ്രിയപ്പെട്ട പേന എന്നത് മോണ്ട് ബ്ലാങ്ക് പേനയാണ് !! വിലയേറിയ ലക്ഷ്യറി പേനയാണ് മോണ്ട് ബ്ലാങ്ക് എന്നത്. മോദി ഉപയോഗിക്കുന്ന ഗ്ലാസ്സ് എന്നത് ബുള്‍ഗാരി  എന്ന ഇറ്റാലിയൻ കമ്പനി തന്നെയാണ്.. ഒരു ലക്ഷത്തിന് മുകളിൽ വരും ഗ്ലാസ്സിനും, ഫ്രയിമിനുമായി മാത്രം..! ലിങ്കുകൾ താഴെ ചേർക്കുന്നു..

https://www.bulgari.com/en-qa/products.html?root_level=314&product_detail_one=401

http://www.montblanc.com/en/collection/writing-instruments.filter.html?=undefined

ഇതിനെല്ലാം പുറമെ പ്രധാനമന്ത്രി മേയ്ക്കപ്പിനായി ഒരു ലക്ഷം രൂപ ചെലവാക്കുന്നുവെന്ന വാര്‍ത്ത ഇന്ത്യാ ടുഡേ പുറത്ത് വിട്ടിരുന്നു . വാര്‍ത്തയുടെ ലിങ്ക് ചുവടെ

https://www.indiatoday.in/india/north/story/rs-1-lakh-a-day-for-narendra-modis-beautician-178064-2014-01-23

ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസ്ത്ര ഡിസൈനർ ട്രേയ് കോസ്റ്റായാണ്. ഇന്ത്യയിലെ പ്രശസ്ത ഡിസൈനറാണ് ട്രേയ് കോസ്റ്റാ.

http://www.vervemagazine.in/people/troy-costa-menswear-designer

http://www.bbc.com/news/world-asia-india-32777038

അവസാനമായി ഭരണത്തിലേറിയത് മുതല്‍ വിവാദമായ യാത്രാ ചെലവുകളുടെ കണക്കാണ്. പത്ത് കോടിയ്ക്ക് മുകളിലാണ് ഓരോ വിദേശയാത്രയ്ക്കും വേണ്ടത്. ഇക്കൂട്ടത്തില്‍ 2016 സെപ്തംബര്‍ മാസത്തിലെ കണക്ക് മാത്രമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
http://www.pmindia.gov.in/en/details-of-foreigndomestic-visits/

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top