Advertisement

സര്‍വകക്ഷി സമാധാന യോഗത്തിനെതിരെ മുസ്ലീം ലീഗ്

February 20, 2018
0 minutes Read
KPA MAJEED

കണ്ണൂർ: കണ്ണൂരിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന സർവകക്ഷി സമാധാന യോഗത്തിൽ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ്. മുഖ്യമന്ത്രിയാണ് സമാധാന യോഗം വിളിക്കേണ്ടത്. ബുധനാഴ്ചത്തെ യോഗം പ്രഹസനമെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞു. നാളെയാണ് കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം നടക്കുന്നത്. മുഖ്യമന്ത്രിയാണ് യോഗം നടത്താന്‍ തീരുമാനമെടുത്തതെങ്കിലും അദ്ദേഹം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. മന്ത്രി എ.കെ. ബാലനാണ് നാളെ നടക്കുന്ന ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുക. യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top