കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം നാളെ; പിണറായി വിജയന്‍ പങ്കെടുത്തേക്കുമെന്ന് സൂചന

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനു ശേഷം തമിഴ് രാഷ്ട്രീയത്തിലേക്ക് മറ്റൊരു സൂപ്പര്‍സ്റ്റാറിന്റെ പ്രവേശനത്തിന് നാളെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. നടന്‍ കമല്‍ഹാസന്‍ നാളെയാണ് രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നത്. രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള സംസ്ഥാന പദയാത്ര മധുരെയില്‍ നിന്ന് നാളെ ആരംഭിക്കും. രാമനാഥപുരം, മധുരൈ, ശിവഗംഗി തുടങ്ങിയ ജില്ലകളിലൂടെ പദയാത്ര നാളെ കടന്നുപോകും. തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തില്‍ കടന്നുകൂടിയിരിക്കുന്ന വിഷവിത്തുകളെ നശിപ്പിക്കാനും സംസ്ഥാനത്തിന്റെ പുരോഗതിയും വളര്‍ച്ചയും ഊട്ടിയുറപ്പിക്കാനുമാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് കമല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നാളെ കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകളേകാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയ പ്രവേശന ചടങ്ങുകള്‍ക്ക് കമല്‍ഹാസന്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും കേരള മുഖ്യന്‍ എത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
അതേ സമയം, നാളെ രാഷ്ട്രീയ പ്രഖ്യാപനം നടക്കാനിരിക്കെ തമിഴ്‌നാട്ടിലെ ഭരണപക്ഷത്തിനെതിരെ കമല്‍ഹാസന്‍ ശക്തമായ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി. താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് ഭരണപക്ഷമായ എഐഎഡിഎംകെ മോശം ഭരണം സംസ്ഥാനത്ത് നടത്തുന്നതിനാലാണെന്ന് കമല്‍ഹാസന്‍ വിമര്‍ശനമുന്നയിച്ചു. പല രാഷ്ട്രീയ കക്ഷികളെയും സന്ദര്‍ശിച്ച താന്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്താതിരുന്നത് അവരുടെ മോശം ഭരണം കാരണമാണെന്നും കമല്‍ഹാസന്‍ വിമര്‍ശിച്ചു.
I am entering politics only because the ruling AIADMK party is bad, that is why I am not meeting any of them: Kamal Haasan in Chennai pic.twitter.com/DvS5qXgh3y
— ANI (@ANI) February 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here