തിരുവനന്തപുരത്ത് അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം

കാട്ടാക്കടയിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം.
കുറ്റിച്ചൽ മന്തിക്കളം തടത്തരികത്ത് വീട്ടിൽ മോഹനൻലില്ലിക്കുട്ടി ദമ്പതികളുടെ മകൾ ജീന മോഹനന് (23) നേരെയാണ് ആക്രമണം നടന്നത്. കരിംഭൂതത്താൻ പാറ വളവിൽ ഇന്നലെ വൈകിട്ട് 6.30യോടെയായിരുന്നു സംഭവം.
കുറ്റിച്ചലിൽ ബസിറങ്ങിയ ശേഷം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ജീനയ്ക്ക് നേരെ, ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ആസിഡ് ഒഴിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ, ജീനയെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ശേഷം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ കൈയ്യിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി നെയ്യാർ പൊലീസ് അറിയിച്ചു.
Acid attack on teacher
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here