സെലക്ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് മുന്‍ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു

അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് മുന്‍ പാക്കിസ്ഥാന്‍ താരം അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സരിയാബാണ് ആത്മഹത്യ ചെയ്തു. കറാച്ചി അണ്ടര്‍ 19ടീമില്‍ ഇടം നേടാനാകാഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യ. അണ്ടര്‍ 19 ടീമില്‍ കളിക്കാനുള്ള പ്രായപരിധി സരിയാബിന് കഴിഞ്ഞു എന്നാണ് സെലക്റ്റ് ചെയ്യാത്തതിന് കാരണമായി അധികൃതര്‍ അറിയച്ചിരുന്നത്. ഇതെ തുടര്‍ന്ന് സരിയാബ് വളരെ അസ്വസ്ഥനായിരുന്നു.
അതേസമയം തന്റെ മകനെ ടീം കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന് അമീര്‍ ഹാനിഫ് ആരോപിച്ചു. ജനുവരിയില്‍ ലാഹോറില്‍ നടന്ന അണ്ടര്‍ 19ടൂര്‍ണമെന്റില്‍ സരിയാബ് കളിക്കാനെത്തിയിരുന്നു. എന്നാല്‍ പരിക്കേറ്റ താരത്തോടെ മടങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പരിക്ക് കാര്യമല്ലാത്തതിനാല്‍ സരിയാബ് തയ്യാറായില്ല. എന്നാല്‍ തുടര്‍ന്ന് വയസിന്റെ പേരുപറഞ്ഞ് അധികൃതര്‍ മടക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here