കോഹ്‌ലിയും ബുംറയും ഒന്നാം സ്ഥാനത്ത്

ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ പോയന്റ് പട്ടികയില്‍ ഇന്ത്യന്‍ ടീമിനും ടീമംഗങ്ങള്‍ക്കും നേട്ടം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടെസ്റ്റിലും ഏകദിനത്തിലും ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തെത്തിയതിലും മറ്റൊരു നേട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും 900 പോയന്റോടെയാണ് വിരാട് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഇത് ഒരു അപൂര്‍വ്വ നേട്ടം കൂടിയാണ്. ഇതിന് മുന്‍പ് സൗത്താഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ് മാത്രമാണ് രണ്ട് ഫോര്‍മാറ്റിലും 900 പോയന്റ് നേട്ടത്തോടെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കോഹ്‌ലിക്ക് ടെസ്റ്റില്‍ 912 പോയന്റും ഏകദിനത്തില്‍ 909 പോയന്റുമാണ് നിലവില്‍.
ബൗളര്‍മാരുടെ റാങ്കിംഗ് പട്ടികയിലും ഇന്ത്യന്‍ താരമാണ് മുന്‍പില്‍. 787 പോയന്റ് സ്വന്തമായുള്ള ജസ്പ്രീത് ബുംറയാണ് പട്ടികയില്‍ ഒന്നാമത്. ബുംറയ്‌ക്കൊപ്പം അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനും ഒന്നാം സ്ഥാനം പങ്കിടുന്നു.
സൗത്താഫ്രിക്കന്‍ പര്യടനത്തിലെ മികച്ച പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ഗുണകരമായി. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഇന്ത്യന്‍ ടീമാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here