കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്, പര്യടനം ആരംഭിച്ചു

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. മധുരയില്‍ നിന്നാണ് താരം രാഷ്ട്രീയ പ്രഖ്യാപനം നടത്തുക. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നാളൈ നമതു എന്ന പര്യടനം രാമേശ്വരത്ത് ആരംഭിച്ചു. ഏഴരയോടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ വീട്ടില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. കലാമിന്റെ മൂത്തസഹോദരൻ മുത്തു മീരാൻ മരയ്ക്കാർ ഉപഹാരം നൽകി കമൽ ഹാസനെ സ്വീകരിച്ചു.നിരവധി ആരാധകര്‍ ഇവിടെയെത്തിച്ചേര്‍ന്നിട്ടുണ്ട്. രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങൾക്കു ശേഷം വൈകിട്ട് അഞ്ച് മണിയോടെ മധുര ഒത്തക്കട മൈതാനിയിലാണ് സമ്മേളനം. പാര്‍ട്ടിയുടെ പേരും ആശയവും റാലിയില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് പതാകയും ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മധുരയിലെ റാലിയെ അഭിസംബോധന ചെയ്യും. അരവിന്ദ് കെജ്രിവാളും, മമത ബാനര്‍ജിയും സമ്മേളനത്തിന് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Tamil Nadu: Kamal Haasan leaves after visiting APJ Abdul Kalam’s house in Rameswaram. pic.twitter.com/m8NxR8V8he
— ANI (@ANI) February 21, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here