ഈ ചിത്രം വൈറലാവാൻ ഒരു കാരണമുണ്ട് !

നന്നായി വസ്ത്രം ധരിച്ച ഒരു വയസ്സൻ കറാച്ചിയിലെ സിന്ധി മുസ്ലിം ട്രാഫിക് സിഗ്നലിൽ ഇരിക്കുന്ന ചിത്രമാണ് ഇത്. പാന്റും ഷർട്ടും ഷൂസും ആണ് വേഷം. എന്നാൽ ഈ രൂപത്തിന് ചേരാത്ത ഒരു വസ്തു അയാളുടെ കയ്യിലുണ്ട്, ഒരു വൈപ്പർ ! ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഈ ചിത്രവും ചിത്രത്തിന് പിന്നിലെ കഥയുമാണ് ഇത് വൈറലാവാൻ കാരണം. സിഗ്നലിൽ നിർത്തുന്ന വണ്ടികളുടെ ചില്ല് തുടച്ചു കൊടുന്നതാണ് അദ്ദേഹത്തിന്റെ ജോലി. എന്നാൽ ഇത്ര നന്നായി വേഷം ധരിച്ച് കണ്ടാൽ ഒരു ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുന്ന അദ്ദേഹം ഈ പ്രദേശത്ത് രാത്രികളിലെ സ്ഥിരം കാഴ്ച്ചയാണ്. സിഗ്നലിൽ ചുവപ്പ് വന്നാൽ വണ്ടികളൊക്കെ നിൽക്കും…അപ്പോൾ അദ്ദേഹം എഴുനേറ്റ് ഓരോ വണ്ടിയുടെ അടുത്തും പോകും ചില്ല് തുടച്ചു തരട്ടെയെന്ന് ചോദിക്കും…ചിലർ സമ്മതിക്കും.. അപ്പോൾ കാശും കിട്ടും… ചിലർ വേണ്ടെന്ന് പറയും…നിർബന്ധിക്കാനോ ശല്യം ചെയ്യാനോ നിൽക്കാതെ മറ്റുവണ്ടികളെ ലക്ഷ്യമാക്കി നീങ്ങും…
ഇതുവഴിപോയ ഒര സ്ഥിരം യാത്രികനാണ് അദ്ദേഹത്തോട് കാര്യങ്ങൾ ചോദിക്കുന്നത്. അപ്പോഴാണ് തന്റെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് അദ്ദേഹം പറയുന്നത്. തന്റെ മകൻ 8 മാസം മുമ്പ് മരിച്ചുപോയി. ഇപ്പോൾ ആറ് പെൺമക്കളെയും ഇളയ ആൺകുട്ടിയെയും നോക്കാൻ തന്റെ ഇപ്പോഴത്തെ ശമ്പളത്തിന് സാധിക്കുന്നില്ല. അതിനാലാണ് പകൽ മുഴുവൻ ജോലി ചെയ്തതിന് ശേഷവും രാത്രി കാറുകളുടെ ചില്ല് തുടച്ചുകൊടുത്ത് പണമുണ്ടാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here