Advertisement

കരിമ്പ് കട്ടു തിന്നുന്നതിനിടെ കയ്യോടെ പിടികൂടി; വഴിവിളക്കിന്റെ തൂണിനു പിന്നിൽ മറഞ്ഞ് ആനക്കുട്ടി: ദൃശ്യങ്ങൾ

November 18, 2020
2 minutes Read
elephant hide light sugarcane

കരിമ്പ് കട്ടു തിന്നുന്നതിനിടെ നാട്ടുകാർ കയ്യോടെ പിടികൂടിയപ്പോൾ വഴിവിളക്കിന്റെ തൂണിനു പിന്നിൽ ഒളിക്കാൻ ശ്രമിച്ച് ആനക്കുട്ടി. തായ്ലൻഡിലെ ചിങ് മായ് എന്ന സ്ഥലത്ത് നടന്ന രസകരമായ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അടുത്തുള്ള വനമേഖലയിൽ നിന്ന് എത്തിയ ആനയെ ആളുകൾ പിന്നീട് വനത്തിലേക്ക് തന്നെ തിരിച്ചുവിട്ടു.

ആളുകൾ അടുത്തേക്ക് വരുമ്പോൾ തൂണിനു പിന്നിൽ ആനക്കുട്ടി മറഞ്ഞ് നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്വാഭാവികമായും അത് പരാജയപ്പെട്ടു. തൂണിനു പിന്നിൽ അണുവിട പോലും ചലിക്കാതെ നിന്ന് രക്ഷപ്പെടാനും ആനക്കുട്ടി ശ്രമിച്ചു. തനിക്ക് എത്ര മാത്രം വലിയ ശരീരമാണ് ഉള്ളതെന്ന് അവനു മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇതിനിടെ തൻ്റെ വീട്ടിൽ ‘അതിക്രമിച്ചു’ കയറിയ ആനക്കുട്ടിയെ വീട്ടിലെ വളർത്തു പൂച്ച സിംബ തുരത്താൻ ശ്രമിക്കുകയും ചെയ്തു. ദേഷ്യം പിടിച്ചെത്തിയ സിംബയാണ് ആനയെ വീട്ടിൽ നിന്ന് പുറത്തു ചാടിച്ചത്.

വനത്തിലുള്ള പായ് സലിക്ക് എന്ന ആനയാണ് വീട്ടിൽ എത്തിയതെന്നും അവൻ ഇടക്കിടെ ഭക്ഷണം തേടി ഗ്രാമത്തിൽ വരാറുണ്ടെന്നും നാട്ടുകാർ പറയുന്നു. തങ്ങൾക്ക് അവനെ കണ്ടാൽ മനസ്സിലാവുമെന്നും ആളുകൾ പറയുന്നു.

Story Highlights baby elephant tries to hide behind a light pole after being caught eating sugarcane

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top