ഷാര്‍ജയില്‍ നദീമുഖ നഗരത്തിന്റെ നിര്‍മ്മാണം തുടങ്ങി

ഷാർജയിൽ 2500 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന അജ്മൽ മക്കാൻ എന്ന നദീമുഖ നഗരത്തിന്റെ നിർമാണം തുടങ്ങി .300 കോടി ദിർഹം ചെലവിൽ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കിയതായി ഷാർജ ഒയാസിസ് റിയൽ എസ്റ്റേറ്റ് കമ്പനി വാർത്താ സമ്മേളനത്തിൽ അറിയിച്ചു .700 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൈദ്യുത പദ്ധതി ഇതിൽ ഉൾപെടും .60000 ആളുകൾക്ക് താമസ സൗകര്യം സാധ്യമാക്കുന്ന പദ്ധതിയാണിത് .എട്ടു ദ്വീപുകളിൽ 1500 വില്ലകൾ ,95 ടവറുകൾ,വാണിജ്യ കേന്ദ്രങ്ങൾ ,വാട്ടർ തീം പാർക് തുടങ്ങിയവ ഉണ്ടാകും .ലോകത്തിലെ തന്നെ മനോഹരമായ സ്ഥലം എന്ന അർത്ഥത്തിലാണ് അജ്മൽ മക്കാൻ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഒയാസിസ് ചെയർമാൻ ശൈഖ് അബ്ദുല്ല അൽ ശക്ര പറഞ്ഞു .20 കിലോ മീറ്ററിലാണ് പദ്ധതി.കനാലിൽ നിന്ന് 1 .2 കോടി ക്യൂബിക് മീറ്റർ മണൽ നീക്കം ചെയ്തതായും ശൈഖ് അബ്ദുല്ല അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here