നൈജീരിയയിൽ നൂറോളം വിദ്യാർഥിനികളെ കാണാതായതായി പൊലീസ്

missing

നൈജീരിയയിൽ നൂറോളം വിദ്യാർഥിനികളെ കാണാതായതായി പൊലീസ് . വടക്കുകിഴക്കൻ സംസ്ഥാനമായ യോബിയിൽ ബൊക്കോഹറം തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇത്രയധികം പെൺകുട്ടികളെ കാണാതായിരിക്കുന്നത്.

2014ൽ നൈജീരിയയിലെ ചിബോക്കിൽ നിന്നും 270 വിദ്യാർഥിനികളെ ബൊക്കോഹറം തട്ടിക്കൊണ്ടുപോയതിന് ശേഷം ആദ്യമായാണ് ഇത്രയും പെൺകുട്ടികളെ കൂട്ടത്തോടെ കാണാതായിരിക്കുന്നത്. സ്‌കൂളിൽ ഹാജർ നില പരിശോധിച്ചപ്പോഴാണ് 91 വിദ്യാർഥികൾ വന്നിട്ടില്ലെന്ന് മനസിലായതെന്ന് ആഭ്യന്തരമന്ത്രി അബ്ദുൽ മാലികി സുമോനു പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top