ആധാറിനു സമാനമായി കുട്ടികൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പർ

ഇന്ത്യയിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകാൻ സർക്കാർ നീക്കം. ആരോഗ്യം, വിദ്യാഭ്യാസം, ജോലി തുടങ്ങി ജനനം മുതലുള്ള വിവരങ്ങളെല്ലാം ശേഖരിക്കുകയാണ് ലക്ഷ്യം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന തിരിച്ചറിയിൽ രേഖയിൽ ആധാറിലേതുപോലെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തില്ല.
ഒരൊറ്റ നമ്പറിൽ ജനനം മുതലുള്ള സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തുന്ന പദ്ധതിയാണിത്. ജനനസമയത്ത് ആരോഗ്യവകുപ്പ് നൽകുന്ന നമ്പർ കുട്ടിക്ക് ആധാർ ലഭിക്കുമ്പോൾ അതുമായി ബന്ധിപ്പിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരവും രേഖപ്പെടുത്തുന്നത് ഭാവിയിൽ ചികിത്സതേടുകയാണെങ്കിൽ ഉപകരിക്കും.
special identification number for kids
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here