അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസിയുവാവിനെ തല്ലിക്കൊന്നു

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച ആദിവാസി യുവാവ് മരിച്ചു. നാട്ടുകാര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ളയാളാണ് മധു. ഇയാള്‍ ഊരിന് പുറത്താണ് താമസിച്ചിരുന്നത്.
പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ മധുവിനെ പിടികൂടുന്നത്. പോലീസ് എത്തുന്നതിന് മുമ്പായി മധുവിനെ ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ഏറെക്കാലമായി ഈ പ്രദേശത്ത് കടകളിൽ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്.
പൊലീസ് ജീപ്പില്‍ പോകുന്നതിനിടെ ഛര്‍ദ്ദിച്ച മധു കുഴഞ്ഞുവീഴുകയായിരുന്നു. അഗളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.മല്ലീശ്വരം കോവിലില്‍ നിന്ന് പിടിച്ച് കൊണ്ട് വന്ന മധുവിനെ മുക്കാലി കവലയില്‍ ഇട്ടാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ഒരു പാക്കറ്റ് മല്ലിപ്പൊടിയും മുളക് പൊടിയും മാത്രമാണ് ഈ സമയത്ത് മധുവിന്റെ കൈവശം ഉണ്ടായിരുന്നത്. നാട്ടുകാര്‍ മര്‍ദ്ദിച്ചതായി പോലീസിനോട് മധു ജീപ്പിലിരുന്ന് പറഞ്ഞതായി സൂചനയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here