പ്രവാസി സംരഭകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

പത്തനാപുരം: വാഹന വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്ത് പ്രവാസി സംരഭകനായ സുഗതന്‍ ജീവനൊടുക്കി. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് കൈയ്യേറ്റം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് സ്ഥലത്ത് കൊടികുത്തിയത്. അവിടെ വെച്ചുതന്നെയാണ് 64-കാരനായ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് അന്വേഷണം നടക്കും. വീട്ടുകാരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും നിര്‍മ്മാണം തടഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here