നഖം നോക്കി മനസ്സിലാക്കാം രോഗങ്ങൾ

ഒരാളുടെ നഖം നോക്കിയാൽ അറിയാം ആരോഗ്യവാനാണോ അല്ലെയോ എന്ന് പഴമക്കാർ പറയുമായിരുന്നു. ഇളം പിങ്ക് നിറമാണെങ്കിൽ നിങ്ങൾ പൂർണ്ണ ആരോഗ്യവാനാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത്ര മാത്രമല്ല, നഖം നോക്കി ചില അസുഖങ്ങളും മനസ്സിലാക്കാമെന്നാണ് പുതിയ കണ്ടുപിടുത്തം.
കൈകളിലെ നഖം ശ്രദ്ധിച്ചാൽ കാണം അറ്റത്ത്, തൊലിയോട് ചേർന്നുള്ള ഭാഗത്ത് വെളുത്ത നിറം. ഇതിനെയാണ് ലൂണ്യുല എന്ന് പറയുന്നത്. ഈ ലൂണ്യുലയുടെ വലുപ്പം നോക്കിയിട്ടാണ് അസുഖം കണ്ടുപിടിക്കുന്നത്.
ഓരോ വിരലിനും ഓരോ അവയവം
ഓരോ വിരലിലും വരുന്ന ലൂണ്യുലയുടെ മാറ്റമാണ് ശ്രദ്ധിക്കേണ്ടത്. ചെറുവിരൽ സൂചിപ്പിക്കുന്നത് കിഡ്‌നിയും, ഹൃദയവുമാണെങ്കിൽ, മോതിരവിരൽ സൂചിപ്പിക്കുന്നത് പ്രത്യുത്പാതന പ്രക്രിയയെ ആണ്. ഒപ്പം നടുവരിൽ തലച്ചോറിനെയും പെരികാർഡിയത്തേയും, ചൂണ്ടുവിരൽ കുടലിനെയും, തള്ള വിരൽ ശ്വാസകോശവും, പ്ലീഹോദരത്തെയും കാണിക്കുന്നു.
വലിയ ലൂണ്യുലുകൾ
നഖത്തെ വെളുത്ത ഭഗം അഥവ ലൂണ്യുലകൾ വലുതായി കാണപ്പെടുക. കാർഡിയോ വാസ്‌കുലർ സിസ്റ്റത്തിൽ വരുന്ന തകരാറുകൾ, ഹൃദയമിടിപ്പിൽ വരുന്ന പ്രശ്‌നങ്ങൾ, ലോ ബ്ലഡ് പ്രഷർ എന്നിവയെയാണ് അവ സൂചിപ്പിക്കുന്നത്. സ്‌പോർട് താരങ്ങൾക്ക് പൊതുവെ വലിയ ലൂണ്യുലകളായിരിക്കും. സ്‌ട്രെസും കായികാധ്വാനവും മൂലമുള്ള ഹൃദയമിടിപ്പാണ് ഇതിന് കാരണം.
ചെറിയ ലൂണ്യുലകൾ
ശരീരത്തുണ്ടാകുന്ന കുറവ് ഇരുമ്പിന്റെ അംശം, ബി12, പ്രതിരോധ ശേഷി കുറവ് എന്നിവ സൂചിപ്പിക്കുന്നതാണ് ഇത്.
ലൂണ്യുലകൾ ഇല്ലാത്ത അവസ്ഥ
എന്നാൽ ചിലർക്ക് നഖത്തിൽ ഈ വെളുത്ത ഭാഗം അഥവ ലൂണ്യുലകൾ ഉണ്ടാകാറില്ല. വിഷമിക്കേണ്ട. ഇത് വിറ്റമിൻ ബി12, ഇരുമ്പ് എന്നിവയുടെ കുറവ് മൂലമാകാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here