സോമാലിയയില്‍ ഇരട്ട സ്ഫോടനം; 18മരണം

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ ഇരട്ട സ്ഫോടനം. 18 പേർ മരിച്ചതായാണ് വിവരം. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ “വില്ല സൊമാലി’ക്ക് പുറത്താണ് സ്ഫോടനം. ഭീകര സംഘടനയായ അൽ ഷബാബ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
രഹസ്യാന്വേഷണ വിഭാഗത്തിന് ആസ്ഥാനത്തിന് സമീപമുള്ള ഡൊർബിൻ ഹോട്ടലിലാണ് ആദ്യ ആക്രമണം ഉണ്ടായത്. പിന്നാലെയാണ് വില്ല സൊമാലിക്ക് സമീപം സ്ഫോടനമുണ്ടാകുകയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ച് കടക്കാൻ ഭീകരർ നടത്തിയ ശ്രമം സൊമാലി സുരക്ഷാ സേന തടുത്തു. മൂന്നു ഭീകരരെ സേന വധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here