‘സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ പ്രിയ രജനിക്ക് ആശംസകൾ, താങ്കളോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ബഹുമതി’: മമ്മൂട്ടി

ചലച്ചിത്രരംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന രജനീകാന്തിന് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും. രജനീകാന്തിനും വ്യാഴാഴ്ച അദ്ദേഹം നായകനായി പുറത്തിറങ്ങുന്ന കൂലി എന്ന ചിത്രത്തിനും ആശംസകളുമായെത്തിയിരിക്കുകയാണ് താരങ്ങൾ.
രജനിക്കൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചത് ബഹുമതിയാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ പകരം വെയ്ക്കാനാകാത്ത വ്യക്തിപ്രഭാവം എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്. ദളപതി’ സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് മമ്മൂട്ടി പറയുന്നു.
‘സിനിമയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കിയ പ്രിയ രജനികാന്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് യഥാർഥത്തിൽ ഒരു ബഹുമതിയായിരുന്നു. ‘കൂലി’ എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നും പ്രചോദിപ്പിച്ചുകൊണ്ടും ശോഭിച്ചുകൊണ്ടും ഇരിക്കുക.
“സ്ക്രീനിൽ അമ്പതുവർഷത്തെ വ്യക്തിപ്രഭാവവും സമർപ്പണവും മാജിക്കും. ഒരേയൊരു രജനീകാന്ത് സാറിന് അഭിനന്ദനങ്ങൾ. കൂലിയും മറ്റ് നിരവധി ഐതിഹാസിക നിമിഷങ്ങളും വരാനിരിക്കുന്നു.” മോഹൻലാൽ പറഞ്ഞു.
നാളെയാണ് ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന കൂലി റിലീസ് ചെയ്യുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിൽ ദേവ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. നാഗാർജുനയാണ് വില്ലൻ. സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story Highlights : rajinikanth 50years mammootty mohanlal coolie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here