Advertisement

ശുഹൈബ് കൊലപാതകം സിബിഐ അന്വേഷിക്കട്ടെ; നിലപാട് മയപ്പെടുത്താതെ കോണ്‍ഗ്രസ്

February 24, 2018
0 minutes Read
K.Sudhakarann

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സിബിഐ ഏറ്റെടുക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താതെ കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ നടത്തുന്ന നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നതിനാല്‍ ഡമ്മി പ്രതികളെയാണ് പോലീസ് പിടികൂടിയിരിക്കുന്നതെന്ന ആക്ഷേപം കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് ഇതുവരെയും കോണ്‍ഗ്രസ് പിന്മാറിയിട്ടില്ല. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും കേസ് സിബിഐ ഏറ്റെടുക്കണമെന്നുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കെ.സുധാകരന്‍ നിരാഹാര സമരം തുടരും.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ തി​ല്ല​ങ്കേ​രി വ​ഞ്ഞേ​രി​യി​ലെ ആ​കാ​ശ് (26), മു​ട​ക്കോ​ഴി മ​ല​യ്ക്കു സ​മീ​പ​ത്തെ ക​രു​വ​ള്ളി​യി​ലെ റി​ജി​ൻ​രാ​ജ് (28) എ​ന്നി​വ​രെ​യാ​ണ് സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ യ​ഥാ​ർ​ഥ പ്ര​തി​ക​ള​ല്ലെ​ന്നും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top