ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സസ്പെന്ഷന്

തിരുവനന്തപുരം: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കി കെഎസ്ആര്‍ടിസി എംഡിയുടെ സർക്കുലർ. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ഉടൻ സർവീസിൽനിന്നു നീക്കുമെന്നും സസ്പെൻഡ് ചെയ്യുമെന്നും എംഡി സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു. കെഎസ്ആര്‍ടിസി ഡ്രൈവർ ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണ്‍ നന്നാക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. കോട്ടയം -കുമളി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് മൊബൈൽഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അലക്ഷ്യമായി വണ്ടിയോടിച്ചത്. യാത്രക്കാരിലൊരാൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിട്ടു. ഇതേതുടർന്ന് ആരോപിതനായ ഡ്രൈവറെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here