ജിറോണയെ തകര്‍ത്ത് ബാഴ്സയുടെ ആറാട്ട്; ഹാട്രിക്ക് നേടി സുവാരസ്

ലാ ലിഗയില്‍ ജിറോണക്കെതിരായ മത്സരത്തില്‍ ബാഴ്സ വിജയിച്ചത് 6-1 എന്ന തകര്‍പ്പന്‍ മാര്‍ജിനിലില്‍. അതും ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്സ ആറ് ഗോളുകളും നേടിയത്. ബാഴ്സ താരം ലൂയി സുവാരസ് ഹാട്രിക്ക് നേടിയപ്പോള്‍ സൂപ്പര്‍താരം ലയണല്‍ മെസി രണ്ട് ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നാം മിനിറ്റിൽ പോർട്ടുഗീസ് മാൻസനേര നേടിയ ഗോളിലൂടെ ജിറോണ ബാഴ്സയെ ഞെട്ടിച്ചു. എന്നാല്‍ പിന്നിടങ്ങോട്ട് ബാഴ്സ ജിറോണയെ ആറ് തവണ ഞെട്ടിച്ചു. ജയത്തോടെ സീസണിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയുടെ പോയിന്റ് നേട്ടം 65 ആയി ഉയർന്നു. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 55, നിലവിലെ ചാന്പ്യൻമാരായ റയൽ മാഡ്രിഡിന് 51 എന്നിങ്ങനെയാണ് പോയിന്റ്. കൂടാതെ, 32 മത്സരങ്ങളിൽ പരാജയമറിഞ്ഞില്ല എന്ന ക്ലബ്ബ് റിക്കാർഡും ഈ ബാഴ്സ ടീം സ്വന്തമാക്കി. രണ്ടു സീസണുകളിലായാണ് ബാഴ്സയുടെ നേട്ടം. 13 മത്സരങ്ങൾകൂടി പരാജയമറിയാതെ കടന്നാൽ ലാലിഗുടെ ചരിത്രത്തിൽ പരാജയമറിയാതെ സീസണ് പൂർത്തിയാക്കുന്ന ആദ്യ ടീമെന്ന നേട്ടം ബാഴ്സയ്ക്കു സ്വന്തമാക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here