Advertisement

48 വര്‍ഷം രാജ്യം ഭരിച്ചത് കുടുംബവാഴ്ചയിലൂടെ; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് നരേന്ദ്ര മോദി

February 25, 2018
14 minutes Read
Narendra Modi on congress

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യം ലഭിച്ചിട്ടും കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയായിരുന്നു ഇന്ത്യയില്‍ നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. 48 വര്‍ഷത്തോളം രാജ്യത്ത് നടന്നത് കുടുംബവാഴ്ച മാത്രമായിരുന്നു. അതിന് അന്ത്യം കുറിച്ചിരിക്കുകയാണ് ഇപ്പോഴത്തെ എന്‍ഡിഎ ഗവര്‍ണമെന്റ്. ഈ ഗവര്‍ണമെന്റ് അധികാരത്തിലെത്തിയിട്ട് ഇപ്പോള്‍ 48 മാസം കഴിഞ്ഞു. കോണ്‍ഗ്രസ് 48 വര്‍ഷം കൊണ്ടുനേടിയത് തങ്ങള്‍ 48 മാസം കൊണ്ടുനേടി. കോണ്‍ഗ്രസിന്റെ ഭരണവും എന്‍ഡിഎ ഗവര്‍ണമെന്റിന്റെ നേട്ടവും താരതമ്യം ചെയ്ത് നോക്കിയാല്‍ അത് മനസ്സിലാകും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുച്ചേരിയില്‍ പ്രചാരണ പരിപാടികള്‍ക്കിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top