സെല്‍ഫിക്കാരന്‍ അഞ്ചാംപ്രതി

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന് സമീപത്ത് നിന്ന് സെല്‍ഫി എടുത്ത യുവാവ് അഞ്ചാം പ്രതി. മുക്കാലിതൊടിയില്‍ ഉബൈദ് ഉമ്മറെന്ന യുവാവാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കൊലപാതകം, പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം, ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി വിഭാഗങ്ങള്‍ അടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചിണ്ടക്കിയിലെ വനംവകുപ്പിന്റെ കൂപ്പില്‍ നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. ഇവിടെ വച്ചും, കവലയിലെ വെയിറ്റിംഗ് ഷെഡില്‍ നിന്നുള്ള ചിത്രങ്ങളുമാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ചിത്രങ്ങള്‍ക്ക് പുറമെ വീഡിയോയും ഫെയ്സ്ബുക്കിലൂടെയും വാട്സ് ആപിലൂടെയും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ചിത്രങ്ങള്‍ വിവാദമായതോടെ പിന്‍വലിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here