ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യൻ സന്ദർശനത്തിൽ താരമായത് ഇളയ മകൻ ഹാഡ്രിൻ; വൈറലായി ചിത്രങ്ങൾ

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും കുടുംബത്തിനും ഇന്ത്യയുടെ ഭാഗത്തുനിന്നും ലഭിച്ച ‘തണുത്ത’ സ്വീകരണം ഇതിനോടകം തന്നെ വാർത്തയിൽ നിറഞ്ഞതാണ്. എന്നാൽ ഇപ്പോൾ ജസ്റ്റിൻ ട്രൂഡോയുടെ സന്ദർശനം വാർത്തകളിൽ നിറച്ചിരിക്കുന്നത് ഇളയ മകൻ ഹാഡ്രിനാണ്.
ട്രൂഡോയും കുടുംബവും താജ് മഹൽ, സബർമതി ആശ്രമം, രാജ്ഘട്ട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമ്പോഴും കൊച്ചു ഹാഡ്രിൻ അവന്റെ കൊച്ചുലോകത്തെ കളികളിൽ മുഴുകി പരിസരം മറന്ന കാഴ്ച്ചയാണ് കണ്ടത്.
സബർമതി ആശ്രമത്തിൽ തലകുത്തനെ നിന്നും നൃത്തം ചെയ്തും, രാജ്ഘട്ടിലെ ഗാന്ധിസമാധിയിലെ പൂക്കൾ വാരിയെറിഞ്ഞും ഹാഡ്രിൻ കളിക്കുകയായിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
നേരത്തെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ എത്തിയപ്പോഴും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യൂഹു ഇന്ത്യയിൽ എത്തിയപ്പോഴും പ്രൊട്ടോകോൾ മറികടന്ന് അവരെ സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദി എന്നാൽ ജസ്റ്റിൻ ട്രൂഡോ എത്തിയപ്പോൾ സ്വീകരിക്കാനായി അയച്ചത് സംസ്ഥാനത്തെ കൃഷിവകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശിഖാവത്തിനെയാണ്. അന്തർദേശിയ മാധ്യമങ്ങൾ ഉൾപ്പെടെ മോദിയെ വിമർശിച്ച് സംഭവം വാർത്തയാക്കിയിരുന്നു.
hadrien trudeau steals the show during Canadian Pm visit to india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here