പീസ് സ്കൂള്‍ ചെയര്മാന് എം.എം. അക്ബര്‍ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: മതവിദ്വേഷം വളർത്തുന്ന പാഠപുസ്തകങ്ങൾ പഠിപ്പിച്ചതിന്റെ അറസ്റ്റിലായ പീസ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ എം.എം. അക്ബറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് അക്ബറിനെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസ് ചെറിയ സംഭവമായി കാണരുതെന്ന് പോലീസ് കോടതിയിൽ വാദിച്ചു. ഞായറാഴ്ച, ഇന്തോനേഷ്യയിൽനിന്നു ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണു ഹൈദരാബാദ് എമിഗ്രേഷൻ വിഭാഗം അക്ബറിനെ പിടികൂടിയത്. തുടർന്ന് കേരള പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഞായറാഴ്ച രാത്രി വിമാനമാർഗം കൊച്ചിയിലെത്തിച്ച ശേഷം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഫൗണ്ടേഷന്റെ കീഴിലുള്ള കൊച്ചിയിലെ പീസ് ഇൻറർനാഷണൽ സ്കൂളിൽ മതസ്പർധ വളർത്തുന്ന പുസ്തകങ്ങൾ കുട്ടികളെ പഠിപ്പിച്ചെന്ന കേസിൽ എം.എം. അക്ബറിനെതിരേ കേരള പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഭയന്ന് കഴിഞ്ഞ ഒരു വർഷമായി ദോഹ, ഖത്തർ എന്നിവിടങ്ങളിൽ താമസിക്കുകയായിരുന്നു ഇയാൾ. മതസ്പർധ വളർത്തുന്ന പുസ്തകങ്ങൾ പഠിപ്പിച്ചുവെന്ന പരാതിയെത്തുടർന്ന് എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്കൂൾ പൂട്ടാൻ സർക്കാർ 2018 ജനുവരിയിൽ ഉത്തരവിട്ടിരുന്നു. എൻസിഇആർടി, സിബിഎസ്ഇ, എസ്ഇആർടി എന്നിവ നിർദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിച്ചിരുന്നത്. പാഠപുസ്തകങ്ങളിൽ ദേശവിരുദ്ധവും മതസ്പർധ വളർത്തുന്നതുമായ പാഠഭാഗങ്ങൾ ഉണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസർ 2016ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here