കൊച്ചി പീസ് സ്ക്കൂള്‍ ഉടമ ഹൈദ്രാബാദില്‍ പിടിയില്‍

മതസ്പർദ്ധ വളർത്തുന്ന പാഠപുസ്തകം പഠിച്ചിച്ചെന്ന കേസില്‍ പീസ് ഇന്റർനാഷ്ണൽ സ്കൂളുകളുടെ സ്ഥാപകനും മുജാഹിദ് പ്രഭാഷകനുമായ എം.എം. അക്ബർ പിടിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്.വിദേശത്തു നിന്ന് വരികയായിരുന്നു ഇയാള്‍. കൊച്ചി പൊലീസ് നൽകിയ ലുക്കൗട്ട് നോട്ടീസിനെ തുടർന്നാണ് നടപടി.
ഹൈദരാബാദിലെത്തി കൊച്ചി പൊലീസ് അക്ബറിനെ കസ്റ്റഡിയിൽ എടുക്കും. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയിലാണ് നടപടി. മതംമാറി സിറിയയിലേക്ക് പോയ പെണ്‍കുട്ടി ഇവിടെ പഠിപ്പിച്ചിരുന്നെന്ന് തെളിഞ്ഞിരുന്നു. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്‍റെ അംഗീകാരമില്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അക്ബറിനെതിരെ കേസെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here