വിജയ് ഹസാരെ കിരീടം കര്‍ണാടക സ്വന്തമാക്കി

ന്യൂഡൽഹി: വിജയ് ഹസാരെ കിരീടം കർണാടക സ്വന്തമാക്കി. ഫൈനലിൽ സൗരാഷ്ട്രയെ 41 റണ്‍സിന് തോൽപ്പിച്ചാണ് കർണാടക കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കർണാടക 45.5 ഓവറിൽ 253 റണ്‍സിന് പുറത്തായി. എന്നാല്‍, സൗരാഷ്ട്രയുടെ പോരാട്ടം 46.3 ഓവറിൽ 212 റണ്‍സിൽ അവസാനിച്ചു.
ഓപ്പണർ മായങ്ക് അഗർവാൾ പൊരുതി നേടിയ 90 റണ്‍സാണ് കർണാടകയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 79 പന്തിൽ 11 ഫോറും മൂന്ന് സിക്സറുകളും ഉള്‍പ്പെട്ടതാണ് അഗര്‍വാളിന്റെ ഇന്നിംഗ്‌സ്. രവികുമാർ സമർത് (48), പവൻ ദേശ്പാണ്ഡെ (49) എന്നിവരും തിളങ്ങി. വാലറ്റത്ത് ശ്രേയസ് ഗോപാൽ നേടിയ 31 റണ്‍സാണ് സ്കോർ 250 കടത്തിയത്. വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതേശ്വർ പൂജാരയാണ് ഒറ്റയാൾ പോരാട്ടം നടത്തിയത്. ഒൻപതാമനായി പൂജാര റണ്‍ഒൗട്ടാകുന്പോൾ 94 റണ്‍സ് നേടിയിരുന്നു. മറ്റാർക്കും കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല. കർണാടകയുടെ ഓപ്പണർ മായങ്ക് അഗർവാളാണ് ഫൈനലിലെ താരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here