ബിജെപിയെ തളര്‍ത്തി മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് മുന്നേറ്റം

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടത്തിനിറങ്ങിയ മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. മധ്യപ്രദേശ് ഭരിക്കുന്ന ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ആശാവഹമല്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുംഗാവലിയില്‍ 1300 വോട്ടുകള്‍ക്ക് കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. കോലാറാസിലും കോണ്‍ഗ്രസ് തന്നെയാണ് നിലവില്‍ മുന്നേറ്റം നടത്തുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടിടത്തും തിരഞ്ഞെടുപ്പ് നടക്കുന്നത്. മുംഗാവലിയില്‍ 77 ശതമാനവും കോലാറസില്‍ 70 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here