Advertisement

പത്ത് വയസ്സുകാരിയെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച ദമ്പതികള്‍ അറസ്റ്റില്‍

February 28, 2018
Google News 1 minute Read
hot water

ചാവക്കാട് തി​രു​വ​ത്ര​യി​ൽ പ​ത്തു​വ​യ​സു​കാ​രി​യെ ചൂ​ടു​വെ​ള്ള​മൊ​ഴി​ച്ചു പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ ദ​മ്പതികള്‍ അറസ്റ്റില്‍.  ചാ​വ​ക്കാ​ട് പോ​ലീ​സാണ് ഇവരെ അ​റ​സ്റ്റ് ചെയ്തത്.  തി​രു​വ​ത്ര ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​രാ​യ ഹാ​ജ്യാ​ര​ക​ത്ത് റ​ഫീ​ഖ്, ഭാ​ര്യ റെ​യ്ഹാ​ന​ത്ത് എ​ന്നി​വ​രാണ് അറസ്റ്റിലായത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് ഇവര്‍ കുട്ടിയെ ആക്രമിച്ചത്. റഫീക്കിന്റെ വാതിലിന്റെ പുറത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടികള്‍. ഇത് കണ്ട് ക്ഷുഭിതരായ ഇവര്‍ കുട്ടിയുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. കുട്ടിയുടെ മുഖത്താണ് ചൂടുവെള്ളം വീണത്. കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here