സിപിഐ സംസ്ഥാന സമ്മേളനം നാളെ മലപ്പുറത്ത് ആരംഭിക്കും

സിപിഐ സംസ്ഥാന സമ്മേളനം നാളെ മലപ്പുറത്ത് ആരംഭിക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക-കൊടിമര-സ്മൃതി ജാഥകള്‍ ഇന്ന് മലപ്പുറം കൊണ്ടോട്ടി ജംഗ്ഷനില്‍ സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്ത് ജില്ലയിലെ മുതിര്‍ന്ന നേതാവ് പ്രൊഫ. ഇ. പി. മുഹമ്മദാലി പതാക ഉയര്‍ത്തിയതോടെ ഏറനാടിന്റെ മണ്ണ് വിപ്ലവവീര്യത്തിന്റെ ചുവപ്പണിഞ്ഞു. സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് നാല് വരെയാണ് സമ്മേളനം നടക്കുക. എല്‍ഡിഎഫ് മുന്നണിയെ ശക്തിപ്പെടുത്താന്‍ സിപിഐ എന്നും കൂടെനില്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സമ്മേളനത്തില്‍ എല്‍ഡിഎഫ് മുന്നണിയിലെ പ്രാതിനിധ്യത്തെ കുറിച്ചും സിപിഎമ്മുമായി നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും ചര്‍ച്ചയായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here