മാഞ്ജി എന്‍ഡിഎ വിട്ടു; ഇനി ബീഹാറിലെ മഹാസഖ്യത്തിനൊപ്പം

പാറ്റ്ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍ഡിഎയെ സമ്മര്‍ദ്ദത്തിലാക്കി മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതിൻ റാം മാഞ്ജി മുന്നണി വിട്ടു. വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റുകൾ നൽകാത്തത്തിൽ പ്രതിഷേധിച്ചാണ് മാഞ്ജി എൻഡിഎ വിട്ടത്. കോൺഗ്രസ്-ആർജെഡി മഹാസഖ്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മാര്‍ച്ച് 11നാണ് അരാരിയ ലോക്സഭാ സീറ്റിലേക്കും ജഹനാബാദ്, ഭാഭുവാ നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ ജഹനാബാദ് മണ്ഡലത്തിലെ സീറ്റ് തങ്ങള്‍ക്ക് വേണമന്ന് മാഞ്ജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സീറ്റ് ജെഡിയുവിന് നൽകാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. ജെഡിയുവിലെ അഭിരാം ശർമയാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇതോടെ മുന്നണി ബന്ധം അവസാനിപ്പിക്കാൻ മാഞ്ജി തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here