സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; പിതാവ്

മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീര്‍ കൊലചെയ്യപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലല്ലെന്ന് സഫീറിന്റെ പിതാവ് സിറാജുദീന്‍ മാധ്യമങ്ങോട് പറഞ്ഞു. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ മാത്രമാണ് ഈ കൊലപാതകം നടന്നിരിക്കുന്നതെന്നും സഫീറിന്റെ പിതാവ് പറഞ്ഞു. രാഷ്ട്രീയക്കൊലപാതകമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അടിസഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പുതിയതായി സിപിഐ പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ്. അവര്‍ മുന്‍പ് ലീഗ് പ്രവര്‍ത്തകര്‍ ആയിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഇവര്‍ പരസ്പരം പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ടെന്നും സിറാജുദീന്‍ പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന്റെ പിന്നില്ലെന്ന് അന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരും നേരത്തേ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here