Advertisement

കൊലപാതകത്തില്‍ സിപിഐക്ക് പങ്കില്ലെന്ന് കാനം

February 28, 2018
0 minutes Read

മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ സിപിഐക്ക് പങ്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പോലീസ് പിടികൂടിയ പ്രതികള്‍ സിപിഐ അംഗങ്ങളാണെന്നതിനാല്‍ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം. ഏതെങ്കിലും കാരണവശാല്‍ കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കാനം പറഞ്ഞു. സഫീറിന്റെ മരണം രാഷ്ട്രീയകൊലപാതകമല്ലെന്ന് സഫീറിന്റെ പിതാവ് നേരത്തേ മാധ്യമങ്ങോട് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പാര്‍ട്ടിക്ക് പങ്കില്ലെന്ന പ്രസ്താവനയുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top