കാര്‍ത്തി ചിദംബരം ആറ് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍

ഐഎന്‍എക്സ് മീഡിയ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ ആറ് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. നേരത്തേ ഒരു ദിവസത്തേക്കായിരുന്നു കസ്റ്റഡിയില്‍ വിട്ടിരുന്നത്. ഇപ്പോള്‍ അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവായി. ഈ മാസം ആറാം തിയ്യതി വരെ കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും. ഡല്‍ഹി പട്യാല കോടതിയാണ് കാര്‍ത്തിയെ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഐഎൻഎക്സ് മീഡിയയിലേക്കു മൗറീഷ്യസിൽനിന്ന് 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കുന്നതിനു ചട്ടങ്ങൾ മറികടന്നെന്നാണു കാർത്തിക്കെതിരേ സിബിഐ കണ്ടെത്തിയ കുറ്റം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here