റോഡരികില്‍ സ്ഥിരമായി തോന്നിയ രീതിയില്‍ പാര്‍ക്കിംഗ്; അഡാറ് പണിയുമായി പോലീസ്

ഒന്നും രണ്ടും തവണയല്ല, സ്ഥിരമായി വാഹനം തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ എന്ത് ചെയ്യണം? താക്കീതും, പിഴയും ഒന്നും ഫലം കണ്ടില്ലെങ്കിലോ? നിയമം തെറ്റിക്കുന്നയാള്‍ ഒരിക്കലും മറക്കാത്ത ഒരു ശിക്ഷ തന്നെ നല്‍ണം. അല്ലേ? ചൈനയിലെ ട്രാഫിക്ക് അധികൃതര്‍ അത് തന്നെയാണ് ചെയ്തത്. വണ്ടി പൊക്കിയെടുത്ത് ഒരു ബിള്‍ഡിംഗിന്റെ മുകളില്‍ കൊണ്ട് വച്ചു. തുടര്‍ച്ചയായി ഒരു യുവതി വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്നത് തുടര്‍ന്നതോടെയാണ് കടുത്ത നടപടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറെടുക്കാന്‍ യുവതി തിരികെയെത്തിയതോടെയാണ് കാറ്‍ കെട്ടിടത്തിന് മുകളില്‍ പാര്‍ക്ക് ചെയ്ത വിവരം അറിയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here