ആറ്റുകാല്‍ പൊങ്കാല ഇന്ന്

ഭക്തിയുടെ നിറവില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല. ഗ്രീന്‍ പ്രൊട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല. ലക്ഷക്കണക്കിന് ഭക്ത ജനങ്ങളാണ് ഇന്നലെ മുതല്‍ പൊങ്കാല നിവേദിക്കാനായി തലസ്ഥാന നഗരയിലെത്തിക്കൊണ്ടിരിക്കുന്നത്. പത്തേകാലിനോടെയാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുക. നഗത്തിന്റെ എല്ലാ തെരുവുകളിലും പൊങ്കാല അടുപ്പുകള്‍ നിരന്ന് കഴിഞ്ഞു.പുളിമൂട്, സ്റ്റാച്യു, കിഴക്കേക്കോട്ട, കവടിയാര്‍, തമ്പാനൂര്‍ തുടങ്ങി. അമ്പലക്കട പേരൂര്‍ക്കട ഭാഗത്തേക്കും അടുപ്പുകള്‍ സജ്ജീകരിക്കുന്നുണ്ട്.
ഒമ്പത് മണിയോടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. അറുപത്തിയൊന്ന് ഫയര്‍ യൂണിറ്റുകളും ആയിരക്കണക്കിന് പോലീസുകാരും സുരക്ഷ ഒരുക്കി രംഗത്തുണ്ട്. ഇരുപത്തിയഞ്ച് ലക്ഷം പേര്‍ പങ്കെടുത്ത പൊങ്കാലയെന്ന ഗിന്നസ് റെക്കോഡ് ഉണ്ടാകുന്ന തരത്തില്‍ വിശ്വാസികളെത്തുമെന്ന് കണക്കൂകൂട്ടലിലാണ് ക്ഷേത്രം അധികൃതര്‍. ഭക്തര്‍ക്ക് സഹായങ്ങളുമായി സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here