വര്‍ഗ്ഗീയതക്കെതിരെ വിശാല ഐക്യമുന്നണി വേണം; പിണറായിക്ക് കാനത്തിന്റെ മറുപടി

കോണ്‍ഗ്രസിനൊപ്പം യാതൊരു സഖ്യവും ഉണ്ടാകില്ലെന്ന പിണറായി വിജയന്റെ നയത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. വര്‍ഗ്ഗീയതക്കെതിരെ വിശാല ഐക്യമുന്നണി വേണമെന്ന് കാനം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയില്‍ ഇരുത്തിയാണ് കാനത്തിന്റെ മറുപടി. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കവെയാണ് പിണറായി വിജയന്‍ കോണ്‍ഗ്രസ് ബന്ധത്തെ നിഷ്‌കരുണം തള്ളിപറഞ്ഞ് സംസാരിച്ചത്. പിണറായിക്ക് ശേഷം പ്രസംഗിക്കാന്‍ എത്തിയ കാനം കോണ്‍ഗ്രസ് ബന്ധമാകാമെന്ന നിലപാട് സ്വീകരിച്ചത് പിണറായി വിജയനുള്ള മറുപടിയായിരുന്നു. കേരളത്തെ സ്ഥിതിഗതികള്‍ മാത്രം പരിഗണിച്ച് കോണ്‍ഗ്രസ് ബന്ധത്തെ തള്ളി കളയേണ്ട ആവശ്യമില്ലെന്നും ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തെ താഴെയിറക്കാന്‍ മുന്നണി വിപുലീകരണം വേണമെന്നും കാനം അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here