Advertisement

‘SKN40 ലഹരി വിരുദ്ധ റിപ്പോര്‍ട്ട് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും; NDPS നിയമഭേദഗതി ആവശ്യപ്പെടും’; എം ബി രാജേഷ്

10 hours ago
Google News 1 minute Read
m b rajesh

ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തിയ ലഹരി വിരുദ്ധ കേരളയാത്രയിലെ നിര്‍ദേശങ്ങളില്‍ തുടര്‍നടപടി എടുക്കാന്‍ സര്‍ക്കാര്‍. SKN 40 റിപ്പോര്‍ട്ടിലെ നിര്‍ദേശം അനുസരിച്ച് NDPS നിയമ ഭേദഗതി നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ആര്‍ ശ്രീകണ്ഠന്‍ നായരുടെ ഇടപെടല്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ 24ന്റെ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തു.

SKN 40 ലഹരി വിരുദ്ധ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായിരുന്നു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ 24 ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരുടെ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മയക്കുമരുന്ന് അളവ് കുറവെന്ന കാരണത്താല്‍ പലരും കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നു. അത് ഒഴിവാക്കാന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം അനുസരിച്ച് എന്‍ഡിപിഎസ് നിയമ ഭേദഗതിയ്ക്ക് കേന്ദ്രത്തോട് ആവശ്യപ്പെടും

സ്‌കൂളുകള്‍ ഉള്‍പ്പെടെ SKN യാത്രയില്‍ കണ്ടെത്തിയ മയക്കുമരുന്ന് ഹോട്ട്‌സ്‌പോട്ടുകളില്‍ നിരീക്ഷണം ശക്തമാക്കും. 24 ന്റെയും SKNന്റെയും ഇടപെടലിനെ മുഖ്യമന്ത്രി പ്രശംസിച്ചു. ഈ പ്രവര്‍ത്തനം തുടരണമെന്നും എക്‌സൈസ് മന്ത്രി നിര്‍ദ്ദേശിച്ചു.

മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി,എക്‌സൈസ് കമ്മീഷണര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഒരു മാസം നീണ്ട യാത്രയില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ടായി 24 കൈമാറിയത്.

Story Highlights : SKN40 Big Impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here