ഈ കൊച്ചുഗായകന്റെ ശബ്ദം നിങ്ങളെ അമ്പരിപ്പിക്കും; അടുത്ത ആതിഫ് അസ്ലം എന്ന് സോഷ്യൽ മീഡിയ

നവമാധ്യമങ്ങളുടെ വരവോടെ നിരവധി പേരാണ് ഒറ്റ ക്ലിക്കിൽ വൈറലായത്. ഇന്ന് അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് അർഷ്മാൻ നയീമാണ്. കുട്ടിയുടെ പാട്ടാണ് ജനങ്ങളുടെ മനംകവർന്നിരിക്കുന്നത്.
ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിലെ ദിൽ ദിയ ഗല്ലാ എന്ന പാട്ട് പാടിയാണ് അർഷ്മാൻ സോഷ്യൽ മീഡയ കീഴടക്കിയിരിക്കുന്നത്. വെറും 12 വയസ്സുകാരനാണ് ഇത്ര മികവോടെ പാടുന്നത് ന്നെ് വിശ്വസിക്കാൻ തന്നെ പലർക്കും ബുദ്ധിമുട്ടായിരുന്നു. അടുത്ത ആതിഫ് അസ്ലം എന്നാണ് അർഷ്മാനെ ഇപ്പോൾ വിളിക്കുന്ന പേര്.
പാകിസ്ഥാനിലെ ഒകാര സ്വദേശിയാണ് അർഷ്മാൻ. ഫേസബുക്കിൽ അർഷ്മാന്റെ പാട്ടിന് ഇതിനോടകം 2 ലക്ഷം കാഴ്ച്ചകാരായി. അർഷമാൻ നയീം ന്നെ പേരിൽ 1,310 ലേറെ സബസ്‌ക്രൈബഴേ്‌സുമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.
meet the next atif aslam pic.twitter.com/Zi27QtlyTI
— yung yasmine (@jas_tahir) February 27, 2018
kid being hailed as next atif aslam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here