ഒരു ദിവസം ആറ് ലിറ്റര്‍ മുലപ്പാല്‍; മുലപ്പാല്‍ ദാനം ചെയ്ത് എലിസബത്ത്

ഇത് എലിസബത്ത്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ എലിസബത്തിന് ഹൈപ്പര്‍ ലാക്റ്റേഷന്‍ സിന്‍ഡ്രോമാണ്. ഒന്നു കൂടി വ്യക്തമാക്കിയാല്‍, ക്രമാതീതമായി മുലപ്പാല്‍ ഉത്പാദിപ്പിക്കുന്ന ‘അസുഖം’!! ഏകദേശം ആറ് ലിറ്ററോളം പാലാണ് ഒരു ദിവസം എലിസബത്തിന്റെ സ്തനങ്ങളില്‍ നിന്നുണ്ടാകുന്നത്. എലിസബത്തിന്റെ കുഞ്ഞിന് വേണ്ടതില്‍ നിന്ന് എത്രയോ അധികം. അധികമായി ഉണ്ടാകുന്ന പാല്‍ ഒരു തുള്ളി പോലും എലിസബത്ത് കളയുകയല്ല, മറിച്ച് മുലപ്പാലില്ലാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കായി ദാനം ചെയ്യുകയാണ്!
‘ എന്റെ ബ്ലഡ് ഗ്രൂപ്പ് റെയറാണ്, അത് കൊണ്ട് തന്നെ ഞാന്‍ അത് സ്ഥിരമായി ബ്ലഡ് ഡോണേറ്റ് ചെയ്യുമായിരുന്നു. അതേ രീതി ഇപ്പോഴും പിന്തുടരുന്നു എന്നേയുള്ളൂ, ഇപ്പോള്‍ രക്തമല്ല, പാലാണ് എന്നുമാത്രം- എന്നാണ് എലിസബത്ത് തന്റെ അവസ്ഥയെ കുറിച്ച് പ്രതികരിക്കുന്നത്. മാസം തികയാത പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് മിക്കവാറും എലിസബത്തിന്റെ പാല്‍ എത്തിക്കുന്നത്. ഇതിനായി മൂന്ന് പ്രത്യേക തരം ഫ്രീസറുകളാണ് എലിസബത്ത് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. പാല്‍ സൂക്ഷിക്കുന്ന ബാഗ്, ബ്രസ്റ്റ് പംബ്, ഡിസ്പോസബിള്‍ പാഡ്സ് തുടങ്ങി പാലിന് ആവശ്യക്കാര്‍ എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ എലിസബത്താണ് നോക്കുന്നത്.
ഓരോ മൂന്നുമാസത്തിലും മുലപ്പാല്‍ ശേഖരിക്കാനുള്ള ഉപകരങ്ങളും, അവ സൂക്ഷിക്കുന്ന ഉപകരണങ്ങളും മാറ്റി പുതിയത് വാങ്ങും. കുഞ്ഞുങ്ങളുടെ കാര്യമായതുകൊണ്ട് അതീവ വൃത്തിയായാണ് പാക്കിംഗ് വരെയുള്ള ഘട്ടങ്ങള്‍. ഒരു സമയം മൂന്ന് സ്റ്റെറിലൈസറുകളും പത്ത് ബ്രസ്റ്റ് പംമ്പുകളും ഉപയോഗിക്കും. പിന്നീട് പുതിയത് വാങ്ങും. ഒരു ഔണ്‍സിന് ഒരു ഡോളര്‍ നല്‍കിയാണ് മില്‍ക്ക് ബാങ്കുകള്‍ എലിസബത്തിന്റെ മുലപ്പാല്‍ ശേഖരിക്കുന്നത്. മൂന്ന് വര്‍ഷമായി എലിസബത്ത് മുലപ്പാല്‍ ഇത്തരത്തില്‍ പാല്‍ ദാനം ചെയ്യാന്‍ തുടങ്ങിയിട്ട്. പങ്കുവയ്ക്കാന്‍ പറ്റിയ ഒരു അനുഗ്രഹം ലഭിച്ച അമ്മയാണ് ഞാന്‍- എന്നാണ് ഈ കര്‍മ്മത്തെ എലിസബത്ത് വിശേഷിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here