Advertisement

ചെന്നൈയിൽ മുലപ്പാൽ കുപ്പിയിലാക്കി വിൽപ്പന നടത്തിയ സ്ഥാപനം പൂട്ടിച്ചു

May 31, 2024
Google News 2 minutes Read

ചെന്നൈയിൽ മുലപ്പാൽ കുപ്പിയിലാക്കി വിൽപ്പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. സ്ഥാപന ഉടമ മുത്തയ്യക്കെതിരെ കേസെടുത്തു. 20 മില്ലിലിറ്റർ കുപ്പിക്ക് 500 രൂപയാണ് ഈടാക്കിയിരുന്നത്. 20 മില്ലി ലിറ്ററിന്റെ 45 ബോട്ടിലുകൾ ഫ്രീസറിനകത്ത് സൂക്ഷിച്ച നിലയിൽ കണ്ടെത്തി.

പ്രോട്ടീൻ പൗഡർ വിൽക്കുന്നതിനായുള്ള ലൈസൻസിന്റെ മറവിലാണ് മുലപ്പാൽ കുപ്പിയിലാക്കി വിൽപ്പന നടത്തിയത്. ലൈഫ് വാക്‌സിൻ സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്നാണ് മുലപ്പാൽ കുപ്പിയിലാക്കി വിൽപന നടത്തിയിരുന്നത്. ഓരോ ബോട്ടിലിന് മുകളിലും അത് തന്നയാളുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പിടിച്ചെടുത്ത 45 ബോട്ടിൽ മുലപ്പാൽ പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കും.

Story Highlights : Food safety officials seals shop for illegal sales of breast milk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here