‘കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളായി പറക്കട്ടെ; സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല’ ; മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് പ്രഖ്യാപനം. കുഞ്ഞുങ്ങള്‍ വര്‍ണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. കുഞ്ഞുങ്ങള്‍ പറന്നു രസിക്കട്ടെ വര്‍ണ പൂമ്പാറ്റകളായി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം.
തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരില്‍ നടന്നത്.
Story Highlights : Education Minister says uniform will not be made mandatory for children on school holidays
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here