സര്‍ക്കാരിനെ വെല്ലുവിളിച്ച് ബസ് ഉടമകള്‍; വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ചു

Bus strike private bus strike meeting today

സര്‍ക്കാരിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് സര്‍ക്കാര്‍ അനുവാദമില്ലാതെ വര്‍ദ്ധിപ്പിച്ചാണ് ബസ് ഉടമകള്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് ഒരു വിധേനയും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുള്ളതാണ്. കൊല്ലം ജില്ലയിലും മറ്റ് പലയിടത്തുമായി ഇന്നലെ മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരക്ക് കൂടുതല്‍ വാങ്ങിക്കുകയും അത് ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുകയും ചെയ്യ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പല ബസുകളിലും വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചതായി സ്റ്റിക്കറുകളും ഒട്ടിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി യൂണിയനുകള്‍ രംഗത്ത് വന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top