Advertisement

ആദ്യം കുമിള എന്ന് തെറ്റിധരിച്ചു; എന്നാൽ പിന്നീട് എന്തെന്നറിഞ്ഞപ്പോൾ ഞെട്ടി; യുവാവിന് നഷ്ടമായത് വലതുകാൽ

March 5, 2018
Google News 2 minutes Read
Flesh-eating bacteria results in foot amputation

ജോലിക്കിടെ ഉണ്ടായ ചെറിയപരിക്കിന്റെ ഫലമാകാം വലതുകാൽപാദത്തിൽ പ്രത്യക്ഷപ്പെട്ട കുമിളയെന്നാണ് അമേരിക്കക്കാരനായ റൗൾ റെയ്‌സ് വിചാരിച്ചത്. എന്നാൽ അതെന്തെന്നറിഞ്ഞപ്പോൾ റൗൾ ഞെട്ടി. മാംസംഭക്ഷിക്കുന്ന ബാക്ടീരിയയായിരുന്നു അത്. ഈ അശ്രദ്ധയിലൂടെ യുവാവിന് നഷ്ടമായത് വലതുകാലാണ്.

ഒറ്റ രാത്രികൊണ്ട് കുമിള കാൽപാദം മുഴുവൻ വ്യാപിച്ചതോടെയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. എക്‌സ് റേ പരിശോധനയിലാണ് റൗളിന്റെ കാലിൽ മാസംഭക്ഷിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചത്.

Flesh-eating bacteria results in foot amputation

Raul Reyes and his wife Joseline Reye

ബാക്ടീരിയ ശരീരത്തിലേക്ക് വ്യപിക്കുന്നതു തടയുന്നതിന് വേണ്ടിയാണു കാൽ മുറിച്ചു മാറ്റിയത്. സാധാരണയായി ഉപ്പു നിറഞ്ഞതോ ലവണാംശമുള്ളതോ ആയ വെള്ളത്തിൽനിന്ന് നാല് ജീവികളിലൂടെയാണ് ബാക്ടീരിയ ബാധയുണ്ടാകുന്നത്.

ഏറെ അപകടകരമായ ഈ ബാക്ടീരിയ ബാധ വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ മരണ കാരണവുമായേക്കാം.

Flesh-eating bacteria results in foot amputation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here