സീറോ മലബാർ ഭൂമിയിടപാട്; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

സീറോ മലബാർ സഭ ഭൂമിയിടപാടിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന പരാതി ലഭിച്ചിട്ടും കേസെടുക്കാത്തതിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിലും സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം.
ക്രിമിനൽ സ്വഭാവമുള്ള സാമ്പത്തിക തട്ടിപ്പുകോസാണ് ഇതെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
സാധാരണയായി പരാതി ലഭിച്ചാൽ കേസെടുത്ത് എഫ് ഐആർ രജിസ്റ്റർ ചെയ്യുന്നതാണ് കീഴവഴക്കം. എന്നാൽ സഭയുടെ ഭൂമി ഇടപാടിൽ മാത്രം പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
സീേറാ മലബാർ സഭയുടെ ഭൂമി ഇടപാട് കേസ് ഒരു സിവിൽ കേസാണെന്നും ഇതിൽ പോലീസ് ഇടപെടേണ്ട കാര്യമില്ലെന്നുമാണ് സർക്കാർ കോടതിയിൽ നിലപാടെടുത്തത്. ഈ നിലപാടിനെയാണ് ജസ്റ്റിസ് കമാൽ പാഷ കടുത്ത ഭാഷയിൽ വിമർശിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here