ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതമല്ല; റിപ്പോർട്ട് കോടതിയിൽ

ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതമല്ലെന്ന് വെളിപ്പെടുത്തൽ. ഹൃദയാഘാതമെന്ന് ഇസിജി റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് ഫോറൻസിക് വിദഗ്ധൻ അഭിപ്രായപ്പെട്ടു. എയിംസിലെ ഫോറൻസിക് വിഭാഗം തലവനായിരുന്ന ഡോ. ആർകെ ശർമ്മയുടേതാണ് വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് റിപ്പോർട്ട് ശർമ കോടതിയിൽ സമർപ്പിച്ചു.
കാരാവൻ മാസിക കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ആർകെ ശർമ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റിപ്പോർട്ട് ചൂണ്ടിക്കാട്ടി അഭിഭാഷക കാമിനി ജെയ്‌സ്വാൾ ജസ്റ്റിസ് ലോയയുടെ മരണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന ഇന്റർവെൻഷൻ ആപ്ലിക്കേഷൻ സുപ്രീം കോടതിയിൽ നൽകിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here